Thursday, February 12, 2026
HomeKeralaകെ സ്മാര്‍ട്ട് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ അപേക്ഷകള്‍ നല്‍കാന്‍ കഴിയില്ല
spot_img

കെ സ്മാര്‍ട്ട് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ അപേക്ഷകള്‍ നല്‍കാന്‍ കഴിയില്ല

തദ്ദേശ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ നഗരസഭകളില്‍ ഉപയോഗിച്ച് വരുന്ന കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും (ജില്ല,ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്) ഏര്‍പ്പെടുത്തുകയാണ്.

ഇതിന്റെ വിന്യാസത്തിനും നടത്തിപ്പിനും നിരവധി ക്രമീകരണങ്ങള്‍ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തേണ്ടതുകൊണ്ട് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ പൊതുജനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ അപേക്ഷകള്‍ നല്‍കാന്‍ കഴിയില്ല.

ഏപ്രില്‍ ഒന്നു മുതല്‍ ഒമ്പത് വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ് വെയറുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഡെ. ഡയറക്ടര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments