തൃശ്ശൂർ : സാറാ ജോസഫിനെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ചു കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി ലേഖന, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
‘ആലാഹയുടെ പെൺമക്കൾ – തലമുറകൾ കൈമാറുന്ന സ്നേഹപാഠങ്ങൾ’ എന്ന വിഷയത്തിൽ അഞ്ചു പുറത്തിൽ കവിയാതെ എഴുതുന്ന ലേഖനങ്ങൾ orurathrimazha@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
സാറ ജോസഫിന്റെ കഥകൾ, നോവലുകൾ, നാടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി തൃശ്ശൂരിൽ നടക്കുന്ന ചിത്രരചന മത്സരത്തിൽ പങ്കെടുക്കാൻ 9744116780 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. രചനകളും രജിസ്ട്രേഷനും സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 30 ലേക്ക് നീട്ടി.
ഏപ്രിൽ 5,6 തിയ്യതികളിൽ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സാറ ജോസഫിന്റെ വായനക്കാരും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന ‘സാറാ ജോസഫിന്റെ ലോകങ്ങൾ – ജീവിതം. എഴുത്ത്.പ്രതിരോധം’ എന്ന പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കുകയും പുരസ്‌കാരങ്ങൾ നൽകുകയും ചെയ്യും.


