തൃശൂർ: ശക്തൻ സ്റ്റാൻഡിൽ ചൊവ്വാഴ്ച ബസിനുള്ളിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാളെ അവണൂർ സ്വദേശിയായ അനിരുദ്ധൻ എന്ന് തിരിച്ചറിഞ്ഞു.
കഴിഞ്ഞ ഒന്നര മാസമായി സർവീസ് നിർത്തിവച്ചിരുന്ന അന്തിക്കാടൻ എന്ന സ്വകാര്യ ബസിലാണ് മൃതദേഹം കണ്ടെത്തിയത്.
ജോലിക്കായി ബസ് സ്റ്റാൻഡിൽ എത്താറുണ്ടായിരുന്ന അനിരുദ്ധൻ അവിടെ ബസുകൾ കഴുകുന്ന ജോലിയിലായിരുന്നു.ഉച്ചയോടെ ബസ് ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.