ചാലക്കുടി: സപ്ലൈ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍ കാര്‍ഡുകളില്‍ ഉടമയോ മറ്റംഗങ്ങളോ മരണപ്പെട്ടാല്‍ ഉടനെ അവരുടെ പേര് നീക്കം ചെയ്യേണ്ടതാണ്. മരണപ്പെട്ടവരുടെ റേഷന്‍ വിഹിതം കൈപ്പറ്റുന്നത് കുറ്റകരമായതിനാല്‍ ഇവരുടെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, സിറ്റിസണ്‍ ലോഗിന്‍ വഴിയോ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ പേര് നീക്കം ചെയ്യാം.