തൃശൂർ: പൊലീസിൽ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ.എം. വിജയൻ പത്മശ്രീ ലഭിച്ച വിജയന് പ്രസ്‌ക്ലബ് ഒരുക്കിയ അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പത്മശ്രീക്കായി വർഷങ്ങളായി അപേക്ഷിച്ചു അപേക്ഷ കണ്ട് മടുത്തായിരിക്കും ഇത്തവണ നൽകിയതെന്നും വിജയൻ തമാശരൂപേണ പറഞ്ഞു.
സിനിമകൾ ലഭിച്ചാൽ അഭിനയിക്കും. രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി പ്രവർത്തിക്കില്ല. സച്ചിനും പി.ടി.ഉഷയ്ക്കും ലഭിച്ചതുപോലെ രാജ്യസഭാ എംപി സ്‌ഥാനം കിട്ടിയാൽ നിരസിക്കില്ലെന്നും വിജയൻ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധമാണ് എന്നാൽ അത് രാഷ്ട്രീയത്തിന് അപ്പുറമാണ്
വിരമിച്ച ശേഷം ഫുട്ബോൾ അക്കാദമി തുടങ്ങുന്നതിനെക്കുറിച്ച് ആലോചനയുണ്ട് ഭാവി ലക്ഷ്യമിട്ട് ഒരുങ്ങിയാൽ ഇന്ത്യൻ ടീമിന് ലോകകപ്പ് കളിക്കാൻ സാധിക്കും. നിലവിലുള്ള ടീമിനെ കൊണ്ട് അതിന് സാധിക്കില്ല. വിദേശത്ത് ക്ലബ്ബുകൾ യുവനിരയെ പരിശീലിപ്പിക്കുന്നത് ഭാവി ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിൽ നന്നായി അറിയുന്ന പണി ഫുട്ബോൾ ആയിരുന്നു അതുകൊണ്ട് നന്നായി കളിച്ചു ചാത്തുണ്ണി സാർ അടക്കമുള്ള പ്രതിഭകളുടെ ശിക്ഷണം ലഭിച്ചതും ഗുണമായി താൻ കളിച്ച് തുടങ്ങുമ്പോൾ അവസരങ്ങൾ കുറവായിരുന്നു. എന്നാൽ ഐഎസ്എൽ വന്നതോടെ കളിക്കാർക്കു മാന്യമായ പ്രതിഫലവും അവസരങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു ഭാര്യ രാജി വിജയനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി.ബാബു, സെക്രട്ടറി രഞ്ജിത് ബാലൻ എന്നിവർ പ്രസംഗിച്ചു



