Sunday, March 2, 2025
HomeEntertainmentലൂസിഫർ റീ റിലീസ് ഉണ്ടായേക്കുമെന്ന് ആന്റണി പെരുമ്പാവൂർ
spot_img

ലൂസിഫർ റീ റിലീസ് ഉണ്ടായേക്കുമെന്ന് ആന്റണി പെരുമ്പാവൂർ

എമ്പുരാൻ റിലീസിന് മുന്നോടിയായി ലൂസിഫർ വീണ്ടും തിയറ്ററിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂർ. എമ്പുരാന് മുൻപ് ലൂസിഫർ ഒന്നുകൂടി റീ റിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ അതിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ഒരു രണ്ടാഴ്ച ലൂസിഫർ തിയേറ്ററിൽ റിലീസ് ചെയ്യണം. അത് പ്രേക്ഷകർ ഒന്നുകൂടി കണ്ടിട്ട് എമ്പുരാൻ ഇറക്കണം എന്ന ഒരു ആഗ്രഹം മനസിലുണ്ട്’, ആന്റണി പെരുമ്പാവൂർ പറയുന്നു. അജയന്റെ രണ്ടാം മോഷണം എന്ന ടൊവിനോ സിനിമയുടെ സക്സസ് മീറ്റിലാണ് ആന്റണി പെരുമ്പാവൂർ ഇക്കാര്യം പറഞ്ഞത്.

‘ലൂസിഫർ വീണ്ടും റിലീസ് ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്നുണ്ട്. തിയറ്ററിൽ രണ്ടാഴ്ച പ്രദർശിപ്പിക്കണം. അതു കണ്ട ശേഷം എമ്പുരാൻ റിലീസ് ചെയ്യണമെന്ന ആ​ഗ്രഹം മനസിലുണ്ട്. കൂടുതൽ ഒന്നും തീരുമാനിച്ചിട്ടില്ല’, എന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്.

2019ൽ ആയിരുന്നു ലൂസിഫർ റിലീസ് ചെയ്തത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു. അതേസമയം, എമ്പുരാന്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് തിയറ്ററുകളില്‍ എത്തുന്നത്.

ലൂസിഫറില്‍ ഉണ്ടായിരുന്ന പ്രധാന താരങ്ങളും എമ്പുരാനിലും ഉണ്ടായിരിക്കും. ലൂസിഫര്‍ പാര്‍ട്ട് 3 ചിലപ്പോള്‍ സംഭവിച്ചേക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. എമ്പുരാനിലൂടെ കഥ പറഞ്ഞ് തീരില്ലെന്നും അതുകൊണ്ട് പാര്‍ട്ട് 3 ഉണ്ടാകാന്‍ ചാന്‍സ് ഉണ്ടെന്നും പൃഥ്വിരാജ് ടീസര്‍ ലോഞ്ചിനിടെ പറഞ്ഞിരുന്നു.

ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments