ഇത് ഫോട്ടോഷോപ്പ് അല്ല കെ.കെ.എസ്. കുട്ടി മാടക്കത്തറ എന്ന തൃശ്ശൂർകാരന്റെ മുക്കുറ്റി തോട്ടമാണ്. തന്റെ വീടിന്റെ മുറ്റത്തായി ഒന്നര സെന്റോളം സ്ഥലത്ത് പത്ത് വർഷമായി ഈ മുക്കുറ്റി തോട്ടം വളർത്തി കൊണ്ടിരിക്കുന്നു. നമ്മുടെ മാറിയ ജീവിത ശൈലിയും നഗരവത്ക്കരണവും നമുക്ക് നഷ്ടമാക്കിയ ഔഷധിച്ചെടികളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ഒരിനമാണ് മുക്കൂറ്റി.മുറ്റത്തും തൊടിയിലും നിറയെ മഞ്ഞപൂക്കളുമായി പൂത്തുനിൽക്കുന്ന മുക്കുറ്റിയുടെ ഈ തോട്ടം മനസിനെ കുളിരണിയിക്കുന്നവയാണ്
ഏപ്രിൽ മാസത്തോടെ ഇവയുടെ വിത്ത് മുളച്ചു തുടങ്ങും.
ഒരു മാസം കഴിയുന്നതോടെ പുഷ്പിച്ചു തുടങ്ങുന്ന ചെടികൾ ഡിസംബർ മാസത്തോടെ ഉണങ്ങി പോകും.
ചെടികൾക്കിടയിൽ ഇന്നോളമായി ഇഴജന്തുക്കളെ കണ്ടിട്ടില്ല എന്നതും ഒരു കൗതുകമാണ് .
വിവാഹ ഫോട്ടോ ഷൂട്ടിനായി ഫോട്ടോഗ്രാഫർമാർക്ക് തെരഞ്ഞെടുക്കാൻ പറ്റിയെ ഒരു കിടിലൻ സ്പോട് തന്നെയാണ് ഇത് .
ജൂലായ് ആഗസ്റ്റ് മാസങ്ങളിൽ പത്രക്കാരും ചാനലുക്കാരും റിപ്പോർട്ടിങ്ങിനായി എവിടെ വരാറുണ്ട്.
ഈ സ്ഥലം മുക്കുറ്റിക്കായി ഒഴിച്ചിട്ടിരിക്കുകയാണ് ഇമ്മടെ ഈ തൃശ്ശൂർകാരൻ.
ന്യൂസ് ഡെസ്ക്
തൃശ്ശൂർടൈംസ്.കോം
കെ.കെ.എസ്. കുട്ടി മാടക്കത്തറ .
മാടക്കത്തറ . പി.ഒ
തൃശൂർ. 680 656
MOB: 974794 2428.
