Saturday, December 13, 2025
HomeThrissur Newsപൊലീസ് സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന ഭീഷണി; തീക്കാറ്റ് സാജൻ പിടിയിൽ
spot_img

പൊലീസ് സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന ഭീഷണി; തീക്കാറ്റ് സാജൻ പിടിയിൽ

തൃശൂർ: തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരുടെ ജീവൻ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ട തീക്കാറ്റ് സാജൻ പിടിയിൽ. സൈബർ സെല്ലിന്റെ സഹായത്തോടെ ഹൈദരാബാദിൽ നിന്നാണ് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പിടികൂടിയത്.

ആവേശം മോഡൽ പിറന്നാളാഘോഷം നടത്തുന്നത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ പൊലീസ് സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു സാജൻ്റെ ഭീഷണി.
കഴിഞ്ഞ വർഷം ജൂലൈ ഏഴിനാണ് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി ആവേശം മോഡൽ പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കം പൊലീസ് ഇടപെടലോടെ നടക്കാതെ പോയത്. തേക്കിൻകാട് മൈതാനത്തായിരുന്നു ആഘോഷ പരിപാടികൾ നടത്താൻ നിശ്ചയിച്ചിരുന്നത്.

രഹസ്യവിവരം ലഭിച്ച പൊലീസ് ഇയാളെ കാത്തുനിൽക്കുന്ന കുട്ടികളുടെ ഇടയിലേക്ക് ഇരച്ചെത്തുകയും എല്ലാവരെയും വളഞ്ഞ് പിടികൂടുകയും ചെയ്തിരുന്നു. പിടികൂടിയ 32 പേരിൽ 16 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. എന്നാൽ സാജനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പിടിയിലായ അനുയായികളെ വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനും കമ്മിഷണർ ഓഫീസും ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഫോണിൽ ഭീഷണി.

മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിലെ പ്രതിയാണ് പുത്തൂർ സ്വദേശി തീക്കാറ്റ് സാജൻ. ജയിൽമോചിതനായ സാജൻ ഇൻസ്റ്റാഗ്രാം വഴിയാണ് അനുയായികളെ ഉണ്ടാക്കിയത്. ശേഷം എസ് ജെ എന്ന പേരിൽ ഇവരെ ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പും തയ്യാറാക്കി. തുടർന്നായിരുന്നു തെക്കേഗോപുരനടയിൽ ജന്മദിനാഘോഷം ഒരുക്കാൻ പ്ലാൻ ചെയ്തത്. സർപ്രൈസ് ആയി വരാനായിരുന്നു സാജന്റെ പദ്ധതി. എന്നാൽ അതിന് മുൻപ് വിവരമറിഞ്ഞ് പൊലീസുകാർ സർപ്രൈസ് എൻട്രി നടത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments