തൃശൂർ: ഉപേക്ഷിക്കപ്പെട്ടും ഉപദ്രവിക്കപ്പെട്ടും തെരുവിലെത്തുന്ന നായ്ക്കൾക്കു പുനരധിവാസവും വളർത്താൻ താൽപര്യമുള്ളവർക്കു അവയെ ദത്തും നൽകി ‘പോവ്സ്’ തൃശൂർ തെരുവിൽ പെറ്റുപെരുകുന്ന നാടൻ ഇനങ്ങൾക്കു സംഘടന പ്രത്യേക പരിചരണവും നൽകുന്നുണ്ട്. നമ്മുടെ കാലാവസ്‌ഥയ്ക്കും ജീവിത പശ്ചാത്തലത്തിനും വിദേശ സങ്കര ഇനങ്ങളേക്കാൾ അനുയോജ്യമാണ് നാടൻ ഇനങ്ങൾ എന്ന സന്ദേശം സമൂഹത്തിലേക്കെത്തിക്കാനും സംഘടന ശ്രമിക്കുന്നുണ്ട്. പ്രതിരോധ കുത്തിവയ്പ്‌പുകളും ആവശ്യമെങ്കിൽ വന്ധ്യംകരണവും നടത്തി എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തിയാണ് നായ്ക്കളെ കൈമാറുന്നത്. എടുത്തു വളർത്താൻ താൽപര്യമുള്ളവർക്കു സംഘടനയെ സമീപിക്കാം. 8129265434, 9846030700
