Friday, February 20, 2026
HomeThrissur Newsയുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ആറുപേർ അറസ്റ്റിൽ
spot_img

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ആറുപേർ അറസ്റ്റിൽ

വാടാനപ്പള്ളി: ഏത്തായ് പടിഞ്ഞാറുള്ള ദ്വീപിൽ ബഹളംകേട്ട് അന്വേഷിക്കാൻ എത്തിയ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ആറുപേർ അറസ്റ്റിൽ.ചാവക്കാട് മണത്തല സിദ്ദീഖ് പള്ളി സ്വദേശി ചെട്ടിപ്പാറൻ വീട്ടിൽ അമർജിത്ത് (18), ഏങ്ങണ്ടിയൂർ അഞ്ചാംകല്ല് സ്വദേശികളായ കുട്ടൻപറമ്പത്ത് വീട്ടിൽ അഭിഷേക് (18), ഉണ്ണിക്കോച്ചൻ വീട്ടിൽ നവനീത് (18), ഓട്ടത്തിൽ വീട്ടിൽ ആകർഷ് (18), ഏങ്ങണ്ടിയൂർ ചേറ്റുവ കോട്ട സ്വദേശി കടമ്പനാട്ട് വീട്ടിൽ ശ്രീകുമാർ (18), ഏങ്ങണ്ടിയൂർ ചന്തപ്പടി സ്വദേശി പണിക്കശ്ശേരി വീട്ടിൽ അവിനാഷ് (18) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഈ മാസം 15ന് രാത്രി പത്തോടെയായിരുന്നു ആക്രമണം. ഏത്തായ് ബീച്ച് സ്വദേശി തെറ്റാരി വീട്ടിൽ ജഗനെയാണ് (26) ഒരുവർഷം മുമ്പ് പ്രതികൾ ബീച്ചിൽ വെച്ച് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിരുന്നു ഇതിലുള്ള വിരോധത്താലാണ് പ്രതികൾ ജഗനെ കല്ലുകൊണ്ടും കൈകൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ചത്. വാടാനപ്പള്ളി സി.ഐ ഷൈജു, എസ്.ഐമാരായ മുഹമ്മദ് റാഫി, ഷാഫി, എ.എസ്.ഐ കാജ ഹുസൈൻ, ജി.എസ്. സി.പി.ഒമാരായ ലാൽകുമാർ, ശ്രീജിത്ത്, സുരേഖ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments