തൃശൂര്‍: കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാന്‍ ശരത് അറസ്റ്റില്‍. പറവൂര്‍ കൈതാരം ചെറുപറമ്പില്‍ ശരത്ത് എന്ന ഭഗവാന്‍ ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള ലക്ഷ്മി ജ്വല്ലറിക്ക് തെക്കു വശത്ത് പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളാണ് പ്രതി മോഷ്ടിച്ചത്.
