Thursday, March 20, 2025
HomeBlogബാലഗംഗാധരതിലകൻ ലോകമാന്യനാകുന്നു ….
spot_img

ബാലഗംഗാധരതിലകൻ ലോകമാന്യനാകുന്നു ….

സ്വാതന്ത്ര്യം എൻ്റെ ജന്മാവകാശമാണ് എന്ന് പറഞ്ഞത് ബാലഗംഗാധര തിലകൻ ആണെന്ന് നമ്മളെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട് .

എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന് തിലകൻ പറഞ്ഞതായിട്ടാണ് ഇത് പഠിക്കുന്ന നമ്മളെല്ലാവരും കരുതുക

എന്നാൽ, ചിത്പാവൻ ബ്രാഹ്മണ കുലത്തിൽ ജനിച്ചതുകൊണ്ട് തനിക്ക് സ്വതന്ത്രനായി ജീവിക്കാൻ അവകാശമുണ്ട് എന്നു മാത്രമാണ് തിലകൻ പറഞ്ഞത്.

അല്ലാതെ ഇവിടുത്തെ സ്ത്രീകൾക്കും ദളിതർക്കും ഒക്കെ സ്വാതന്ത്ര്യം അവകാശപ്പെട്ടതാണ് എന്ന് തിലകൻ ചിന്തിച്ചിട്ടേയില്ല,

എന്നു മാത്രമല്ല, സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതിനെ ശക്തമായി എതിർക്കുകയും ചെയ്തിട്ടുണ്ട്….

ഡോക്റ്റർ രക്മാഭായിയുടെ ചരിത്രം ഇതിൻ്റെ തെളിവു നൽകും ……

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്റ്റർമാരിൽ ഒരാളാണ് രക്മാഭായി…

ദളിത് വിഭാഗത്തിൽപ്പെട്ട രക്മാഭായിയുടെ വിവാഹം നടന്നത്
12-ാമത്തെ വയസ്സിലാണ്.

പഠിക്കുന്നതുകൊണ്ട് 16-ാ മത്തെ വയസ്സിൽ ഭർത്താവിനോടൊപ്പം പോകാമെന്നായിരുന്നു നിബന്ധന . എന്നാൽ 16 വയസ്സു കഴിഞ്ഞ രക്മാഭായി പഠനത്തിൽ
താത്പര്യമില്ലാത്ത, മദ്യപാനിയായ വ്യക്തിയോടൊപ്പം പോകാൻ വിസമ്മതിച്ചു .

12-ാമത്തെ വയസ്സിൽ നടന്ന വിവാഹത്തിൻ്റെ നിബന്ധന പാലിക്കാൻ താൻ ബാധ്യസ്ഥയല്ല എന്നതായിരുന്നു അവരുടെ നിലപാട്……

നാട്ടിലെ മുഴുവൻ ഹൈന്ദവ സംഘടനകളേയും ഈ നിലപാട് ഞെട്ടിച്ചു.

ഭർത്താവ് രക്മയ്ക്കെതിരെ കോടതിയിൽ കേസ് കൊടുത്തു.

എന്നാൽ രക്മാഭായി സ്വന്തം നിലപാടിൽ ഉറച്ചുനിന്നു.

ബാലഗംഗാധര തിലകൻ കേസരിയിൽ രക്മാഭായിക്കെതിരെ തുടർച്ചയായി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.

വഴി പിഴച്ചവൾ എന്നും ശിഖണ്ഡി എന്നും വിളിച്ച് അപമാനിച്ചു.

രക്മാഭായി കോടതിയിൽ ആദ്യം വിജയിച്ചെങ്കിലും മേൽക്കോടതി രണ്ട് ഓപ്ഷൻ ആണ് അവരുടെ മുന്നിൽ വെച്ചത് .

ഒന്നുകിൽ ഭർത്താവിനോടൊപ്പം പോവുക അല്ലെങ്കിൽ 6 മാസം തടവുശിക്ഷ അനുഭവിക്കുക…

രക്മാഭായി ജയിൽ ശിക്ഷ തിരഞ്ഞെടുത്തു .
ഭർത്താവിനോടൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് തടവറയാണെന്ന് പറഞ്ഞ രക്മാഭായിയുടെ തീരുമാനം രാജ്യമാകെ വലിയ ചർച്ചകൾ ഉയർത്തി വിട്ടു.

പെൺകുട്ടികൾക്ക് വിവാഹ തീരുമാനം എടുക്കാനുള്ള പ്രായം 17 ആക്കണമെന്ന് രക്മാഭായി ലേഖനം എഴുതി.

രക്മാഭായി ഹൈന്ദവ സമൂഹത്തിനാകെ അപമാനമാണെന്നും ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് പെൺകുട്ടികളെ വഴി തെറ്റിക്കുന്നത് എന്നും തിലകൻ ആക്രോശിച്ചു: …..

ഒടുവിൽ 2000 രൂപ ഭർത്താവിന് നൽകിയാണ് രക്മാഭായ് സ്വാതന്ത്ര്യം നേടിയത്.

അവർ പിന്നീട് ഇംഗ്ലണ്ടിൽ പോയി മെഡിസിൻ പഠിച്ചു……

ഇന്ത്യയിൽ നിന്നും കടൽ കടന്ന് വിദേശത്തേക്കു പോയി വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ ദളിത് യുവതിയായി മാറിയ രക്മാഭായിയുടെ പോരാട്ടത്തിൻ്റെ ഭാഗമായി ബ്രിട്ടീഷ് ഗവൺമെൻ്റ് വിവാഹ സമ്മതത്തിനുള്ള പ്രായം 14 ആക്കി ഉയർത്തി……

രക്മാഭായിയുടെ കഥ
തൊഴിലിടങ്ങൾ സ്വന്തമാക്കാൻ ഓരോ വനിതയും നടത്തേണ്ടി വരുന്ന പോരാട്ടത്തിൻ്റെ കഥയാണ്….

വെട്ടിപ്പിടിച്ച തൊഴിലിടങ്ങളിൽ സ്വതന്ത്രമായി നിൽക്കാൻ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളുടെ കഥ കൂടിയാണ്.

ഡാേക്റ്റർ രക്മാഭായി എന്ന സിനിമ
15-ാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനചിത്രം ആകുന്നത് അങ്ങിനെയാണ്.

നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അഭിമാനകരമായ സിനിമകൾ അവതരിപ്പിച്ചിട്ടുള്ള ,
ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവായിട്ടുള്ള ,
1980 കൾ മുതൽ ബോളീവുഡ് സിനിമകളിൽ സജീവമായി അഭിനയിക്കുന്ന,
മലയാളി കൂടിയായ ആനന്ദ് മഹാദേവൻ 2016 ൽ ചെയ്ത സിനിമയാണ്
ഡാേക്റ്റർ രക്മാഭായ്[Doctor Rakhmabai ]

ഇത്രയും കാലം ആർക്കും കാണാൻ കഴിയാതിരുന്ന രക്മാഭായിയുടെ കഥ ഇന്ത്യൻ പ്രീമിയർ ആയി അവതരിപ്പിക്കുന്നു പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള

ചരിത്രം വിസ്മരിക്കാൻ ശ്രമിക്കുന്ന ജീവിതങ്ങളുടെ പുനരവതരണത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നു…..

അവസാന ചിത്രം അവസാനിക്കാത്ത ചർച്ചകൾക്കുള്ള തുടക്കമാവട്ടെ……

-ശ്രീനന്ദൻ.സ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments