തൃശ്ശൂർ: അരണാട്ടുക്കരയുടെ തിലകക്കുറിയായ, ഇൻഫന്റ് ജീസസ് H.S വിദ്യാലയത്തിന്റെ 75-ാം വാർഷികാഘോഷം ജനുവരി 23ന് വൈകീട്ട് 3.30 മുതൽ ആഘോഷിക്കുന്നു. നവജ്യോതി പ്രൊവിൻഷൻ സുപ്പീരിയർ റവ. സിസ്റ്റർ ജെസ്സിൻ തെരേസിയുടെ അധ്യക്ഷതയിൽ മുൻ സാഗർ അതിരൂപതാ ബിഷപ്പായിരുന്ന അഭിവന്ദ്യ മാർ ആന്റണി ചിറയത്തു പിതാവ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു. ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥിനികളും സിനിമ രംഗത്ത് അഭിനേതാക്കളുമായ ശ്രീമതി ഊർമ്മിള ഉണ്ണിയും, വൈഷ്ണവിരാജും സ്കൂളിൻ്റെ 75-ാം വാർഷികാഘോഷങ്ങൾക്ക് മാറ്റ്കൂട്ടാൻ എത്തിച്ചേരുന്നു. എല്ലാ നല്ലവരായ നാട്ടുകാരെയും ഇൻഫൻ്റ് ജീസസ് സ്കൂളിൻ്റെ 75-ാം വാർഷികാഘോഷങ്ങളിലേക്ക് സഹസ്രം സ്വാഗതം ചെയ്യുന്നു.