Wednesday, February 12, 2025
HomeCity Newsഗുരുവായൂരിൽ 18 റോഡുകൾക്ക്‌ 6.02 കോടി രൂപയുടെ ഭരണാനുമതി
spot_img

ഗുരുവായൂരിൽ 18 റോഡുകൾക്ക്‌ 6.02 കോടി രൂപയുടെ ഭരണാനുമതി

പുഴയ്ക്കൽ:വെളപ്പായ ചൈന ബസാറിൽ വിഷച്ചെടി തിന്ന് അഞ്ച് പശുക്കൾ ചത്ത സംഭവത്തിൽ ചികിത്സയിലായിരുന്ന നാല് പശുകുട്ടികളിൽ ഒന്ന് ചത്തു. ബുധൻ പകൽ മൂന്നോടെയാണ് ചത്തത്. വളരെ വൈകിയാണ് പശുകുട്ടി വിഷബാധ ലക്ഷണങ്ങൾ കാണിച്ചത്. എടക്കുളം മൃഗാശുപത്രിയിലെ സർജൻ ഡോ. രാജി രവീന്ദ്രന്റെ നേതൃത്വത്തിൽ ചികിത്സ നൽകിയിരുന്നു. ആറുമാസം പ്രായമുള്ള പശുകുട്ടിയാണിത്. ബാക്കിയുള്ള മൂന്നു കിടാരികൾ ചെടി കഴിക്കാത്തതിനാൽ നിലവിൽ ആരോഗ്യപ്രശ്‌നങ്ങളില്ല. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. അജിത് ബാബുവിൻ്റെ നേതൃത്വത്തിൽ വിദഗ്‌ധസംഘം സ്ഥലത്തെത്തി ചത്ത പശുകുട്ടിയെ മണ്ണുത്തി സർവകലാശാല ആശുപത്രിയിലേക്ക് കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തി. ആന്തരിക സ്രവങ്ങളിലെ രാസപരിശോധന ഫലം വ്യാഴാഴ്ച ലഭ്യമാകും. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് പശുക്കൾ ചത്തിരുന്നു. ക്ഷീരകർഷകൻ കുഴിപ്പറമ്പിൽ വീട്ടിൽ രവിയുടെ പശുക്കളാണ് ചത്തത്. ബ്ലൂമിയ അഥവാ വേനൽ പച്ച എന്നയിനത്തിലുള്ള മഞ്ഞുകാലത്ത് വിഷാംശം പുറപ്പെടുവിക്കുന്ന ചെടി പശുക്കൾക്ക് അബദ്ധത്തിൽ തീറ്റയായി നൽകിയതാണ് ദുരന്തത്തിന് കാരണമായത്. കർഷകസംഘം ജില്ലാ സെക്രട്ടറി എ എസ് കുട്ടി, കെഎസ്കെടിയു ഏരിയ സെക്രട്ടറി കെ കൃഷ്ണ‌കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments