ചാവക്കാട്: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഗുരുവായൂർ മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 18 റോഡുകൾക്കായി 6.02 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി എൻ.കെ. അക്ബർ എം.എൽ.എ. അറിയിച്ചു.
ചാവക്കാട് നഗരസഭയിലെ പുളിച്ചിറക്കെട്ട് റോഡ് (45 ലക്ഷം), അമ്പത്ത് റോഡ് – വത്തൻബസാർ റോഡ് (35 ലക്ഷം), ജാൻസി റാണി റോഡ് (16 ലക്ഷം), ഗുരുവായൂർ നഗരസഭയിലെ ഷാർജ റോഡ്-ചമ്മണൂർ റോഡ് (45 ലക്ഷം), കോട്ടപ്പടി പള്ളി – പുന്നത്തൂർ റോഡ് (45 ലക്ഷം), മണ്ണാംകുളം- സുനേന നഗർ റോഡ് (45 ലക്ഷം) എന്നിവയ്‌ക്ക് അനുമതിയായി.
വടക്കേക്കാട് പഞ്ചായത്തിലെ അഞ്ഞൂർ – ചക്കിത്തറ റോഡ് (45 ലക്ഷം), ഒരുമനയൂർ പഞ്ചായത്തിലെ സമാന്തര റോഡ് (45 ലക്ഷം), മുത്തമ്മാവ് – കാരേക്കടവ് റോഡ് (25ലക്ഷം), ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ വി.കെ വേലുകുട്ടി മാസ്റ്റർ റോഡ് (22ലക്ഷം), ആർ.കെ. റോഡ് (36 ലക്ഷം), തീരദേശ റോഡ് (45 ലക്ഷം), പുന്നയൂർ പഞ്ചായത്തിലെ പിലാക്കാട്ടയിൽ പള്ളിറോഡ് (35 ലക്ഷം), പുന്നയൂർക്കുളം പഞ്ചായത്തിലെ ജനകീയ റോഡ് (23.5 ലക്ഷം), പി.കെ.സി. റോഡ് (30 ലക്ഷം), കടപ്പുറം പഞ്ചായത്തിലെ കായൽ റോഡ് (35 ലക്ഷം), എ.പി.ജെ. അബ്ദുൾ കലാം റോഡ് (15 ലക്ഷം), പൂക്കോയ തങ്ങൾ റോഡ് (15 ലക്ഷം) എന്നിവയ്‌ക്കും ഭരണാനുമതിയായിട്ടുണ്ട്.