Friday, April 18, 2025
HomeThrissur News5 വയസ്സുകാരനെ വെട്ടിക്കൊന്ന കേസിൽ അസം സ്വദേശിക്ക് ജീവപര്യന്തം തടവ്
spot_img

5 വയസ്സുകാരനെ വെട്ടിക്കൊന്ന കേസിൽ അസം സ്വദേശിക്ക് ജീവപര്യന്തം തടവ്

തൃശൂർ: 5 വയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത‌ കേസിൽ അസം സ്വദേശിയായ പത്തൊൻപതുകാരനു ജീവപര്യന്തം തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. അമ്മയുടെ ബന്ധു കൂടിയായ ജമാൽ ഹുസൈനെയാണ് ഒന്നാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജി ടി.കെ. മിനിമോൾ ശിക്ഷിച്ചത്. വിവിധ വകുപ്പുകളായി 12 വർഷം വേറെയും കഠിന തടവു വിധിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം പ്രത്യേകം നൽകുവാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകി.

2023 മാർച്ച് 30ന് മുപ്ലിയത്തുള്ള ഐശ്വര്യ കോൺക്രീറ്റ് ബ്രിക്സ് കമ്പനിയിൽ വച്ചാണ് കേസിനാസ്‌പദമായ സംഭവം. കുഞ്ഞിന്റെ അമ്മ നജ്മ ഖാത്തൂൺ, അച്‌ഛൻ ബഹാരുൾ എന്നിവർ ജോലി ചെയ്യുന്ന ബ്രിക്സ് കമ്പനിയിൽ തന്നെയാണ് താമസിച്ചിരുന്നത്. നജ്‌മയുടെ വല്യമ്മയുടെ മകനും സ്വത്തുതർക്കം മൂലം ഇവരുടെ കുടുംബത്തോടു വൈരാഗ്യമുണ്ടായിരുന്ന ജമാൽ ഹുസൈൻ സംഭവത്തിനു തലേന്ന് ഇവിടെയെത്തിയിരുന്നു.

നജ്‌മയോടും കുടുംബത്തോടുമൊപ്പം രാത്രി കഴിഞ്ഞ ഇയാൾ രാവിലെ 7ന് നജ്‌മയുടെ ഭർത്താവും മറ്റു പണിക്കാരും ജോലിക്കായി ഫാക്‌ടറിയിൽ പോയ ഉടനെ അടുക്കളയിൽ ജോലി ചെയ്തിരുന്ന നജ്‌മയെ വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈകളിലും മാരകമായി വെട്ടിപ്പരുക്കേൽപ്പിക്കുകയും അടുത്തിരുന്നു ഭക്ഷണം കഴിച്ചിരുന്ന നജുറുൾ ഇസ്‌ലാം എന്ന കുഞ്ഞിനെ കഴുത്തിൽവെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജോലിക്കാർ പിടിച്ച് കെട്ടിയിട്ടു വരന്തരപ്പിള്ളി പൊലീസിൽ ഏൽപിക്കുകയായിരുന്നു. 22 സാക്ഷികളെ വിസ്‌തരിച്ചു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ബി.സുനിൽകുമാർ, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു എന്നിവർ ഹാജരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments