Thursday, February 19, 2026
HomeThrissur Newsസ്റ്റേഷന് സമീപം റോഡരികിലെ വാഹനങ്ങൾ നീക്കൽ; ...
spot_img

സ്റ്റേഷന് സമീപം റോഡരികിലെ വാഹനങ്ങൾ നീക്കൽ; ഹൈക്കോടതി ഉത്തരവ് പാലിക്കാതെ മാള പൊലീസ്

മാള :പൊലീസ് സ്‌റ്റേഷനു സമീപത്തെ റോഡരികിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വാഹനങ്ങൾ നി ക്കം ചെയ്യാനുള്ള ഹൈക്കോടതിഉത്തരവിന് പുല്ലുവില ഉത്തരവിനെ തുടർന്ന് വാഹനങ്ങൾ നീക്കം ചെ യിതിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും റോഡരികിൽ വാഹനങ്ങൾ പൊലീസ് സൂക്ഷിക്കുകയാണ്.പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലേക്കാണ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ വാഹനങ്ങൾ നീക്കം ചെയ്തിരുന്നത്. ഇപ്പോൾ കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ വീണ്ടും റോഡരികിൽ തന്നെ സൂക്ഷിക്കുന്ന അവസ്ഥയാണ്. ഇത് മാള എളന്തിക്കര റോഡിൽ ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്.

സ്റ്റേഷന് സമീപത്തെ റോഡിലും കച്ചവട സ്ഥാപനങ്ങളുടെ മുൻവശത്തുമായ സൂക്ഷിച്ച വാഹനങ്ങൾ നീ ക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഷാൻ്റി ജോസഫ് തട്ടകത്താണ് ഹൈകോടതിയെ സമീപിച്ചത്

സ്റ്റേഷന് പിറകിൽ വാഹനങ്ങൾ വ്യാപകമായതോടെയാണ് റോഡിൻ്റെ വശങ്ങളിലേക്കും സൂക്ഷിക്കാൻ തു ടങ്ങിയതെന്നും നിരവധി കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങളുടെ കേസ് തീർപ്പ് കൽപിച്ച് കോടതി അനുമതി ലഭിക്കാത്തതിനാലാണ് വിട്ടുകൊടുക്കാനോ ലേല നടപടി സ്വീകരിക്കാനോ സാധിക്കാത്തതെ ന്നും പൊലീസ് പറയുന്നു.

മാറ്റി സൂക്ഷിക്കാൻ സ്ഥലമില്ലെന്നും പറയുന്നു. അതേസമയം പൊലീസ് കോർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന ഒ ന്നര ഏക്കറോളം സ്ഥലം കാടുകയറി കിടക്കുന്നുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments