Thursday, February 19, 2026
HomeThrissur Newsനഗരത്തിൽ വൈദ്യുതി മുടങ്ങി
spot_img

നഗരത്തിൽ വൈദ്യുതി മുടങ്ങി

തൃശ്ശൂർ : കോർപറേഷന്റെ 66 കെ.വി. സബ്സ്റ്റേഷനിലേക്കുള്ള വൈദ്യുതിവിതരണത്തിൽ തടസ്സം നേരിട്ടതിനെത്തുടർന്ന് നഗരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഉച്ചമുതൽ വൈദ്യുതി മുടങ്ങി

110 കെ.വി. സബ്സ്റ്റേഷനിൽനിന്ന് വൈദ്യുതി വിതരണം ചെയ്യാനായി ശ്രമം നടത്തിയെങ്കിലും രാത്രി വൈകിയും പ്രശ്നം പൂർണമായി പരിഹരിക്കാനായില്ല.

ജൂബിലി മിഷൻ ആശുപത്രി, അരണാട്ടുകര, ബിനി അടക്കമുള്ള സ്ഥലങ്ങളിലെ ഫീഡറുകളിലെ വൈദ്യുതി വിതരണമാണ് തടസ്സപ്പെട്ടത്. ചാലക്കുടിയിൽനിന്നുള്ള ടവറിൽ നിന്നാണ് 66 കെ.വി. സബ്സ്റ്റേഷനിലേക്കുള്ള വൈദ്യുതി കെ.എസ്.ഇ.ബി. നൽകുന്നത്

ഈ ടവർ ലൈനിൽ അറ്റകുറ്റപ്പണികൾ കൃത്യമല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നമെന്നാണ് സൂചന. കെ.എസ്.ഇ.ബി.ക്ക് കൂടുതൽ ആദായകരം 110 കെ.വി. ലൈനാണെന്നതിനാലാണ് 66 കെ.വി.ലൈനിന്റെ അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് നടത്താത്തതെന്ന് പരാതിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments