അക്കിക്കാവ് :സംസ്ഥാനപാതയിൽ കമ്പിപ്പാലത്ത് കാർഷികോപകരണ വിൽപന കടയായ ഹരിത ടെക് അഗ്രോ സർവീസിൽ വൻ തീപിടിത്തം. തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു . കടയിലെ കാർഷികോപകരണങ്ങളും മറ്റു സാമഗ്രികളും കത്തി നശിച്ചു .ഇന്നലെ രാത്രി ഒൻപതിനാണ് കടയുടെ രണ്ടാംനിലയിൽ തീ കത്തുന്നത് നാട്ടുകാർ കണ്ടത്. അതിവേഗത്തിൽ തീ പടർന്നതോടെ രണ്ടാം നില പൂർണമായും കത്തി നശിച്ചു
കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനാംഗങ്ങളുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു കരിക്കാട് സ്വദേശി ഭട്ടിയിൽ തെക്കേടത്ത് മനയിൽ ശങ്കരനാരായണന്റെ ഉടമസ്ഥതിയിലുള്ളതാണ് കട. കൃഷിക്ക് ആവശ്യമായ യന്ത്ര ഉപകരണങ്ങളാണ് കടയിലുണ്ടായിരുന്നത്. വൈകിട്ടു കട അടച്ചതിന് ശേഷമാണ് തീപിടിത്തം. ഷോർട് സർക്കീറ്റാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.രാത്രി പത്തരയോടെ തീ പൂർണമായും അണച്ചു



