തൃശ്ശൂർ: തൃശ്ശൂർ വേലൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. വേലൂർ വല്ലൂരാൻ വീട്ടിൽ പൗലോസിൻ്റെ മകൻ ഷാജുവാണ് മരിച്ചത്. ബുധനാഴ്ച പറമ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ് കടന്നലാക്രമണമുണ്ടായത്. പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്താലാണ് ഷാജുവിനെ കടന്നൽകൂട്ടത്തിൽ നിന്നും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ഗുരുതര പരിക്കേറ്റ ഷാജു തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചു.