പാവറട്ടി: യുവതിയെ ഭീഷണിപ്പെടുത്തി 3 പവൻ സ്വർണാഭരണം കവർന്ന സംഭവത്തിൽ 3 പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പറപ്പൂർ പൊറത്തൂർ വീട്ടിൽ ലിയോ (26), പോന്നോർ മടിശേരി വീട്ടിൽ ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്പിൽ വീട്ടിൽ ദിവ്യ (26) എന്നിവരെയാണ് എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോ, എസ്ഐമാരായ വിനോദ്, സജീവ്, സിപിഒമാരായ വിനീത്, ജയകൃഷ്ണൻ എന്നിവർ ചേർന്ന് അറസ്‌റ്റ് ചെയ്‌ത്. യുവതിയുടെ പരാതിയെത്തുടർന്നായിരുന്നു അറസ്‌റ്റ്. പ്രതികളെ റിമാൻഡ് ചെയ്തു.



