Sunday, December 22, 2024
HomeThrissur Newsതൃശൂർ പൂരം കലക്കൽ; ഒടുവിൽ സുനിൽ കുമാറിന്റെ മൊഴിയെടുത്തു
spot_img

തൃശൂർ പൂരം കലക്കൽ; ഒടുവിൽ സുനിൽ കുമാറിന്റെ മൊഴിയെടുത്തു

തൃശൂർ: തൃശൂർ പൂരം കലക്കൽ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം ഒടുവിൽ സി.പി.ഐ നേതാവും മുൻ മന്ത്രിയുമാ യ വി.എസ്. സുനിൽ കുമാറിൻ്റെ മൊഴിയെടു ത്തു. പ്രത്യേക അന്വേഷണ സംഘം ഇതുവരെ മൊഴിയെടുക്കാൻ സമീപിക്കുകയോ വിവരങ്ങൾ ആരായുകയോ ചെയ്‌തിട്ടില്ലെന്ന് കഴിഞ്ഞ ദിവ സം വി.എസ്. സുനിൽ കുമാർ ‘മാധ്യമ’ത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഈ വാർത്ത വന്നതിന് തൊട്ടുപിന്നാലെയാണ് പൊലീസ് നടപടി. മലപ്പുറം അഡീഷനൽ എസ്. പി ഫിറോസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തൃശൂർ രാമനിലയത്തിൽ എത്തി എ ൽ.ഡി.എഫിന്റെ ലോക്‌സഭ സ്ഥാനാർഥി കൂടിയാ യിരുന്ന സുനിൽ കുമാറിൻ്റെ മൊഴിയെടുത്തത്. പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് താൻ നേരത്തേ ഉന്നയിച്ചിട്ടുള്ള വിവരങ്ങൾ എല്ലാം പ്ര ത്യേക അന്വേഷണ സംഘത്തിന് മൊഴിയായി ന ൽകിയിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
പൂരം കലക്കിയതിന് പിന്നിൽ ആർ.എസ്.എസ് വ ർഗീയശക്തികളും സംഘ്‌പരിവാർ തീവ്രവാദിക ളും ബി.ജെ.പി ലോക്‌സഭ സ്ഥാനാർഥി സുരേഷ് ഗോപിയും ആണെന്നായിരുന്നു സുനിൽ കുമാറി ന്റെ ആരോപണം. ഇത് ശരിവെക്കുന്ന തെളിവുക ൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറു മെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.

രാഷ്ട്രീയലക്ഷ്യത്തോടെ സംഘ്‌പരിവാർ സംഘം പൂരം കലക്കി എന്നാണ് സുനിൽ കുമാറിന്റെ നി ലപാട്. സംഭവത്തിൻ്റെ നിജസ്ഥിതി അറിയാൻ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരേഷ് ഗോപി പൂരവേ ദിയിലേക്ക് എത്തിയത് എങ്ങനെ എന്ന് വിശദമാ യി അന്വേഷിക്കണം. സി.സി ടി.വി ദൃശ്യങ്ങൾ പു റത്തുവിടാൻ പൊലീസ് തയാറാകുന്നില്ല.

സുരേഷ് ഗോപിയുടെയും ആർ.എസ്.എസ്-സം ഘ്പരിവാർ നേതാക്കളുടെയും സാന്നിധ്യം തിരി ച്ചറിയണമെങ്കിൽ ദൃശ്യങ്ങൾ പുറത്തുവന്നേ മതി യാകൂ. ബാരിക്കേഡ് വെച്ച് തങ്ങളെയടക്കം തട ഞ്ഞ പൊലീസ് തന്നെയാണ് സുരേഷ് ഗോപിയെ യും സംഘത്തെയും കടത്തിവിട്ടത്. ഇത് ദൃശ്യങ്ങ ളിൽ വ്യക്തമാകുമെന്നും സുനിൽ കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പൂരം കലക്കലുമായി ബന്ധപ്പെട്ട് സംശയ നിഴലി ലുള്ള തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴി അന്വേഷണസംഘം നേരത്തേ രേഖപ്പെടു ത്തിയിരുന്നു.

പൊലീസും പൂരസ്ഥലത്ത് നിയോഗിക്കപ്പെട്ട ഉ ദ്യോഗസ്ഥരുമാണ് പൂരം അലങ്കോലമാക്കാൻ ഏ ക കാരണക്കാർ എന്നായിരുന്നു ഇവരുടെ നില പാട്. എന്നാൽ ദേവസ്വം വകുപ്പ്, മന്ത്രിമാർ അട ക്കമുള്ള ജനപ്രതിനിധികൾ എന്നിവരെല്ലാം തിരു വമ്പാടി ദേവസ്വമാണ് പൂരം അലങ്കോലമാക്കാൻ സഹായമൊരുക്കിയതെന്നും പൂരം നിർത്തിവെച്ച ത് അവരാണെന്നും ഉള്ള നിലപാടാണ് സ്വീകരിച്ച

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments