തൃശ്ശൂര്‍ ജില്ലയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് നേരിട്ടോ ബാങ്ക് വഴിയോ സ്വയംതൊഴില്‍ വായ്പകള്‍ ലഭിച്ചു വിജയകരമായി സംരംഭങ്ങള്‍ നടത്തിവരുന്ന സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ ക്രിസ്തുമസ് – നവവത്സര പ്രദര്‍ശന വിപണനമേള ‘നിറവ് -2024’ ഡിസം. 20 മുതല്‍ തൃശ്ശൂര്‍ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും. പുതു സംരംഭകരാവാന്‍ ആഗ്രഹമുള്ളവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും, അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും, എംപ്ലോയ്‌മെന്റ് വകുപ്പിന്റെ സ്വയംതൊഴില്‍ വായ്പകളെ കുറിച്ച് വിശദീകരിക്കുന്നതിനും സ്റ്റാള്‍ സജ്ജീകരിച്ചിട്ടുണ്ട്. നിറവ് 2024 പ്രദര്‍ശന വിപണമേളയുടെ ഭാഗമായി കെസ്‌റു, മള്‍ട്ടിപര്‍പ്പസ് / ജോബ് ക്ലബ് എന്നീ സ്വയംതൊഴില്‍ വായ്പകള്‍ക്കുള്ള അപേക്ഷ ഫോമുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.