തൃശൂർ:സെന്റ് അഗസ്റ്റിൻ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ സീനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ് സമാപിച്ചു. സീനിയർ പുരുഷന്മാരിൽ ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദിർ പൂച്ചെട്ടി ഒന്നും കൈപന്തർ പയ്യന്നൂർ രണ്ടും ജെപിഎച്ച്എസ്‌എസ് കൂർക്കഞ്ചേരി മൂന്നും സ്ഥാനം നേടി.
വനിതകളിൽ കൈപന്തർ പയ്യന്നൂർ ഒന്നും തൃശൂർ സേക്രഡ് ഹാർട്ട് രണ്ടും യുവശബ്ദം ഒല്ലൂർ മൂന്നും സ്ഥാനം നേടി. വിജയികൾക്ക് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ സമ്മാനം നൽകി. കെ ആർ അജിത് ബാബു അധ്യക്ഷനായി. എം എൽ അഹേഷ്, ആദർശ് ടി സുനിൽ, ഫിഡലി ബെന്നി, വിനു നൽഫാൻ എന്നിവർ സംസാരിച്ചു.