ഗുരുവായൂർ: ചുമർച്ചിത്ര കലാചാര്യൻ മമ്മിയൂർ കൃഷ്ണണൻകുട്ടിനായരുടെ സ്മരണയ്ക്കായി മമ്മിയൂർ ദേവസ്വത്തിന്റെ നവരാത്രി പുരസ്‌കാരം മുതിർന്ന വയലിൻ വിദ്വാൻ ഗുരുവായൂർ ജി.കെ. രാജാമണിക്ക് സമ്മാനിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളിയാണ് പുരസ്കാരം നൽകിയത്.
ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. ഹരിഹരകൃഷ്ണൻ അധ്യക്ഷനായി. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു, മുതിർന്ന സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി, കൗൺസിലർ രേണുകാ ശങ്കർ, എൻ. ഷാജി, കെ.കെ. ഗോവിന്ദദാസ് തുടങ്ങിയവർ പ്രസംഗിച്ചു.