എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ആത്മാഭിമാനത്തോടെ പറഞ്ഞ രാഷ്ട്രപിതാവ്, ബ്രിട്ടീഷ് സമ്രാജ്യത്തെ അഹിംസയെന്ന വജ്രായുധം കൊണ്ട് കീഴടക്കിയ ലോകത്തിലെ ഏറ്റവും ജനപ്രിയനും, ആരാധ്യനുമായ നേതാവ്,
രാമന്റെ പേരിൽ, റഹിമിന്റെ പേരിൽ ഈ രാജ്യത്തിനേറ്റ മുറിവിന്റെ നീറ്റൽ മായ്ക്കാൻ തനിക്കുള്ളതൊക്കെയും, ഒടുവിൽ തന്നെയും ഹെ റാം എന്ന് പറഞ്ഞ് വെടിയേറ്റ് ജീവൻ നാടിനായി ബലിയർപ്പിച്ച മഹാത്‌മ ഗാന്ധിയുടെ 155-ാം ജന്മദിനം മുക്കാട്ടുകരയിൽ സമുചിതമായി ആഘോഷിച്ചു.
യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി ആമുഖ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം പ്രസിഡണ്ട് ലിയോ രാജൻ മുഖ്യാതിഥിയായി. മുതിർന്ന നേതാക്കളായ സി.ജി.സുബ്രമഹ്ണ്യൻ, കെ.മാധവൻ എന്നിവർ ചേർന്ന് ഗാന്ധി ചായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബൂത്ത് പ്രസിഡണ്ട് നിധിൻ ജോസ് ദേശ രക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോസ് കുന്നപ്പിള്ളി, കെ.കെ. ജെയ്ക്കോ, ഷാജു ചിറയത്ത്, ജോൺ.സി.ജോർജ്ജ്, വിൽസൻ എടക്കളത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.