ഗാന്ധിജയന്തിയോടനുബന്ധിച്ച് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ദേശീയ സമ്പാദ്യ പദ്ധതി തൃശ്ശൂര്‍ ജില്ലാ ഓഫീസ് കോമ്പൗണ്ടും പരിസരവും ദേശീയ സമ്പാദ്യ പദ്ധതി തൃശ്ശൂര്‍ ജില്ലാ ഓഫീസിലെ ഏജന്റുമാരും ജീവനക്കാരും ചേര്‍ന്ന് ശുചീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശനം നടത്തി. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു, എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ വിനോദ്കുമാര്‍, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.