വടക്കേക്കാട്: ഐ.സി.എ ഹയർ സെക്കണ്ടറി സ്കൂളിൽ കലോൽസവംഎനർജിക്സ്-24 സംഘടിപ്പിച്ചു.ഐ.സി.എ പ്രസിഡൻ്റ് ഒ.എം. മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു. ഹയർ സെക്കണ്ടറിപ്രിൻസിപ്പൽ മുഹമ്മദലി.ഒ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് കോളേജ് പ്രൊ: ജയശ്രീ (മലയാളം വിഭാഗം) മുഖ്യാതിഥിയായി.വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും നിർവ്വഹിച്ചു.
അക്കാദമിക്ക് കമ്മിറ്റി കൺവീനർ കെ.വി.അബ്ദു സ്വാഗതവുംഐ.സി.എ സീനിയർ വൈസ് പ്രസിഡന്റ് കോട്ടയിൽ കുഞ്ഞുമോൻ ഹാജി, പിടിഎ പ്രസിഡന്റ് ഹസ്സൻ തെക്കേപാട്ടയിൽ, ജനറൽ സെക്രട്ടറി മുഹമ്മദ് റഷീദ്, സെക്രട്ടറി കുഞ്ഞാലു.വി. മൊയ്തു, വാരിയത്ത് കുഞ്ഞുമോൻ, ഐസിഎ എച്ച്.എസ്. സെക്ഷൻ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ, വൈസ് പ്രിൻസിപ്പൽ ഫാത്തിമ കമാൽ തുടങ്ങിയർ ആശംസകൾ അറിയിച്ചു. പോഗ്രാം കൺവീനർജിനു.ജി താണിക്കൽ നന്ദിയും രേഖപ്പെടുത്തി.