തൃശൂർ ആളൂരിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. വെള്ളാഞ്ചിറ സ്വദേശി ശരതിനെയാണ് (28) പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിനിയെ ഭീഷിപ്പെടുത്തി ചിത്രങ്ങളെടുത്തെന്നാണ് പ്രതിയ്ക്ക് എതിരായ പരാതി. പ്രതിയുടെ ഫോണും ലാപ്ടോപ്പും വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. പ്രതിയായ ശരത്തിന് കൊടകര, ആളൂർ, കൊമ്പിടിഞ്ഞാമാക്കൽ എന്നീ പ്രദേശങ്ങളിലായി മൂന്ന് ട്യൂഷൻ സെൻ്ററുകളാണ് ഉളളത്.