ചെന്നൈ: അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ഒരു കുടംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇളങ്കുടിപട്ടിയിലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം.