ഇരിങ്ങാലക്കുട: ചേലൂരിൽ രണ്ട് വയസുകാരി കാറിടിച്ച് മരിച്ചു. ചേലൂർ മണാത്ത് ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ ആണ് മരിച്ചത്. ചേലൂർ പള്ളിക്കടുത്ത് ഇന്ന് രാവിലെയാണ് അപകടം നടന്നത്. കുടുംബാംഗങ്ങൾക്കൊപ്പം ചേലൂർ പള്ളിയിൽ ആരാധനയ്ക്കായി എത്തിയതായിരുന്നു ഐറിൻ.
പള്ളിയിലേയ്ക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽ ഐറിൻ പെടുകയായിരുന്നു. ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സഹോദരൻ ഏദൻ.