ചാലക്കുടി
കോടശേരി പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് കെട്ടിടം ഇനിയും തുറന്നു കൊടുത്തില്ല. പഞ്ചായത്ത് 17––ാം വാർഡിൽ കൊട്ടാരം റോഡിന് സമീപം അതിരപ്പിള്ളി റോഡിനോട് ചേർന്ന് നിർമിച്ച കെട്ടിടമാണ് നിർമാണം പൂർത്തീകരിച്ച് രണ്ട് വർഷത്തിലധികമായിട്ടും തുറന്നു കൊടുക്കാത്തത്.
2019ലാണ് നിർമാണം ആരംഭിച്ചത്. സഞ്ചാരികൾക്കായുള്ള കുളിമുറി, ശുചിമുറി, ക്ലോക്ക് റൂം തുടങ്ങിയ സൗകര്യങ്ങളാണ് 15ലക്ഷം രൂപ ചെലവിൽ നിർമിച്ച ടേക്ക് എ ബ്രേക്കിൽ ഒരുക്കിയിട്ടുള്ളത്. ഇത് തുറന്നുകൊടുത്താൽ അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിലേക്കുള്ള സഞ്ചാരികൾക്കടക്കം ഉപകാരമാകും. അധികൃതരുടെ അനാസ്ഥയെത്തുടർന്ന് ടേക്ക് എ ബ്രേക്കിപ്പോൾ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.