Thursday, October 10, 2024
HomeBREAKING NEWSഹേമ കമ്മിറ്റി റിപ്പോർട്ട്; തുടർനടപടികൾ ഉറപ്പാക്കുമെന്ന് WCC ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
spot_img

ഹേമ കമ്മിറ്റി റിപ്പോർട്ട്; തുടർനടപടികൾ ഉറപ്പാക്കുമെന്ന് WCC ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

രേഖകളെല്ലാം ഹാജരാക്കിയെന്ന് മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികൾ ഉറപ്പാക്കുമെന്ന് ഡബ്ല്യുസിസിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സ്ത്രീകളുടെ സ്വകാര്യത ഉൾപ്പടെയുള്ള കാര്യങ്ങൾ സംരക്ഷിക്കുമെന്നും ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന കൂടിക്കാഴ്ചയിൽ റിമ കല്ലിങ്കൽ, രേവതി ,ദീദി ദാമോദരൻ,ബീനാ പോൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

പ്രത്യേക സംഘത്തിന്റെ അന്വേഷണ രീതിയിൽ ആശങ്കയെന്നു ഡബ്ല്യുസിസി മുഖ്യമന്ത്രിയെ അറിയിച്ചു. അന്വേഷണം കൃത്യമായി നിരീക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. അന്വേഷണ ഘട്ടത്തിൽ ഒരു തരത്തിലും പുറത്തു പോകില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു. സിനിമാ സെറ്റുകളിൽ പോഷ് നിയമം കർശനമായി നടപ്പിലാക്കണമെന്നാണ് ഡബ്ല്യുസിസിയുടെ ആവശ്യം. സിനിമാ നയ രൂപീകരണത്തിൽ സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കണം എന്നും മുഖ്യമന്ത്രിയോട് ഡബ്ല്യുസിസി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി പറഞ്ഞ രേഖകളെല്ലാം ഹാജരാക്കിയെന്ന് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് ഉടൻ അന്വേഷണത്തിന് സംഘത്തിന് കൈമാറുമെന്നും സജി ചെറിയാൻ വ്യക്തമാക്കി. സിനിമ നയം കരട് പൂർത്തിയായെന്ന് മന്ത്രി അറിയിച്ചു. ഷൂട്ടിംഗ് സൈറ്റുകളിലെ പരാതി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കും. സർക്കാർ സ്ത്രീ പക്ഷത്തുനിന്ന് പ്രവർത്തിക്കുന്നവർ. സ്ത്രീ സുരക്ഷയ്ക്ക് ആണ് പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

റിപ്പോർട്ട് പുറത്തുവിടരുത് എന്ന് പറഞ്ഞത് ഹേമ കമ്മീഷൻ തന്നെയാണ്. പുറത്തു വിടാത്തിന്റെ വിവരം കോടതിയെ അറിയിച്ചു. രാഷ്ട്രീയ നാടകം പൊതുസമൂഹം അംഗീകരിക്കില്ല. ഹൈക്കോടതി സ്വീകരിച്ചത് ഉചിതമായ നിലപാടാണ്. തുടർനടപടി സ്വീകരിക്കാൻ കോടതിയുടെ ഇടപെടൽ ആവശ്യമാണെന്ന് മന്ത്രി സജി ചെറിയാൻ‌ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments