തൃശൂർ ശക്തൻ സ്‌റ്റാൻഡിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ കോർപറേഷൻ ഗുരുതരമായ വീഴ്ച വരുത്തിയെന്നു യാത്രക്കാരും വ്യാപാരികളും പ്രതികരിച്ചു കോടികൾ മുടക്കി ആകാശപ്പാത നിർമിച്ച് അവാർഡ് വാങ്ങിയെങ്കിലും സമീപത്തെ സ്റ്റാൻഡിലേക്ക് തിരിഞ്ഞുനോക്കുന്നില്ല എന്നാണു പരാതി സ്‌റ്റാൻഡ് നവീകരണം അടുത്ത കാലത്തൊന്നും നടക്കാൻ സാധ്യതയില്ലെന്നാണു അധികൃതരിൽ നിന്നു ലഭിച്ച വിവരം. പൊട്ടിപ്പൊളിഞ്ഞ ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് എസ്‌റ്റിമേറ്റ് എടുത്തിട്ടുണ്ട് പരമാവധി വേഗം പണി പൂർത്തിയാക്കാൻ ഓവർസിയർമാർക്കു നിർദേശം കൊടുത്തിട്ടുണ്ടെങ്കിലും ഫണ്ട് ഇല്ല യാത്രക്കാർക്കു ഇരിക്കാൻ ഒരു സംവിധാനവുമില്ല ഇരിപ്പിടം സ്ഥാപിക്കാൻ സ്‌ഥലം ഉണ്ടെങ്കിലും ആരും മുൻകൈ എടുക്കുന്നില്ല. ശുചീകരണ തൊഴിലാളികൾ 4 പകൽ വൃത്തിയാക്കൽ നടത്തിയെങ്കിലും ഫലമില്ല എല്ലാം പഴയപടി തന്നെ
മൂത്രം ഒഴിക്കാൻ പൈസയില്ല
9,10 ട്രിപ്പുകളാണ് ഒരു ദിവസം ബസ് ഓടുന്നത് കിട്ടുന്നത് 1000-1200 വരെ ചില ബസുകളിൽ 1000 തികച്ചു കിട്ടില്ല. ഇതിൽ നിന്നു ചെലവു കാൾ പോകും മൂത്രം ഒഴിക്കാൻ പൈസ മുടക്കാനില്ല. 5 രൂപ കൊടുത്ത് ദിവസം 5 തവണ മൂത്രം ഒഴിച്ചാൽ 25 രൂപ ചെലവാവും ബസ് ജീവനക്കാർക്കു സൗജന്യമായി മൂത്രം ഒഴിക്കാൻ സൗകര്യം ചെയ്തുതരട്ടെ സ്‌റ്റാൻഡിൽ സ്‌ഥലം ഉണ്ടല്ലോ ഒരു ട്രിപ്പ് കഴിഞ്ഞു വരുമ്പോൾ ആകെ 10 മിനിറ്റാണു സമയം കിട്ടുക ശുചിമുറിയിൽ നീണ്ട ക്യൂ ആയിരിക്കും അതിനിടയിൽ ചായ കുടിക്കേണ്ടി വരും റോഡുകൾ മോശമായതുകൊണ്ട് 2 മിനിറ്റ് നേരത്തേ ഇറങ്ങിയാലേ കുണ്ടും കുഴിയും കടന്നു സമയത്തിന് ഓട്ടം പൂർത്തിയാക്കാൻ പറ്റു അപ്പോൾ പെട്ടെന്നു കാര്യം സാധിച്ചു പോകാനാണു ഞങ്ങൾ നോക്കുക ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോൾ അവിടത്തെ ശുചിമുറി ഉപയോഗിക്കും.
ഒരു കൂട്ടം ബസ് ജീവനക്കാർ വൃത്തിയാക്കുന്നത്‌ഞങ്ങൾ; ശുചീകരണ തൊഴിലാളികൾ
എല്ലാ ദിവസവും നാറുന്ന സാഹചര്യത്തിൽ വേണം ജോലി ചെയ്യാൻ. ഇന്നു വൃത്തിയാക്കി നാളെ വീണ്ടും എത്തുമ്പോൾ പഴയ അവസ്‌ഥ തന്നെയാണ് ഞങ്ങളും മനുഷ്യരല്ലേ. ആവശ്യത്തിനു ശുചിമുറികൾ ഇല്ലാത്തതുകൊണ്ടാവും ആളുകൾ ബസുകളുടെ മറവിൽ കാര്യം സാധിക്കുന്നത്.
തൊഴിലാളിക്ഷാമം ശുചീകരണ തൊഴിലാളികൾ കുറവാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തൊഴിലാളികളെ കിട്ടുന്നില്ല. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വഴി 80 ശുചീകരണ തൊഴിലാളികളെ ലഭിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി തൊഴിലാളികൾ ശക്‌തൻ സ്റ്റാൻഡിൽ ശുചീകരണ യജ്‌ഞം നടത്തും. ഇന്നലെ ശുചീകരണം ആരംഭിച്ചിട്ടുണ്ട്. പി.കെ.ഷാജൻ, കോർപറേഷൻ ആരോഗ്യ സ്‌ഥിരസമിതി അധ്യക്ഷൻ
ശക്തൻ വെടിപ്പാക്കും; സിന്ധു ആൻറോ ചാക്കോള, ഡിവിഷൻ കൗൺസിലർ
ശക്തൻ സ്റ്റാൻഡ് മാലിന്യമുക്‌തമാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും ഇതു കൗൺസിൽ യോഗത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. മാലിന്യം നീക്കി വൃത്തിയാക്കിയാൽ മാത്രം പോരാ സ്റ്റാൻഡിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണം. അതിനു ശ്രമം നടത്തുന്നുണ്ട് കോർപറേഷനും കൂടി സഹകരിച്ചാലേ കാര്യങ്ങൾ നടക്കു
ആശങ്കയിൽ കച്ചവടക്കാർ നവീകരണം വരണമെന്ന് എല്ലാവരും ആഗ്രഹിക്കുമ്പോഴും ശക്തൻ സ്‌റ്റാൻഡ് നവീകരണത്തെ ആശങ്കയോടെ കാണുന്ന ഏതാനും കച്ചവടക്കാരുമുണ്ട് 30-40 വർഷമായി ശക്‌തൻ സ്‌റ്റാൻഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തു ചായക്കട നടത്തുന്നവർ പൊളിച്ചു മാറ്റേണ്ടതായതിനാൽ മാസങ്ങളായി കോർപറേഷൻ ഇവരിൽ നിന്നു വാടക വാങ്ങുന്നില്ല പൊളിച്ചുമാറ്റിയാൽ വേറെ സ്‌ഥലം നൽകുമോ എന്ന ഉറപ്പും കോർപറേഷൻ കൊടുത്തിട്ടില്ല