Saturday, October 5, 2024
HomeEntertainment‘അമ്മ’ അനാഥമാകില്ല; ജനറൽ സെക്രട്ടറി സ്ഥാനം നടൻ ബാബുരാജ് ഏറ്റെടുക്കും
spot_img

‘അമ്മ’ അനാഥമാകില്ല; ജനറൽ സെക്രട്ടറി സ്ഥാനം നടൻ ബാബുരാജ് ഏറ്റെടുക്കും

യുവനടിക്കെതിരെ ലൈം ഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട നടൻ സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറിപദവിയിൽ നിന്ന് രാജിവെച്ചതിനു പിന്നാലെ ഇനി ആ സ്ഥാനം നടൻ ബാബുരാജ് ഏറ്റെടുക്കും. അടിയന്തര യോഗത്തിൽ താരങ്ങൾ ചെന്ന് തീരുമാനമെടുക്കും. ‘അമ്മ’ സംഘടനയുടെ നിലവിലെ ജോയിന്റ് സെക്രട്ടറി ആണ് ബാബുരാജ്.

സിദ്ദീഖ് രാജിവച്ചെങ്കിലും സംഘടനയുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടു പോകുമെന്ന് ബാബുരാജ് പറഞ്ഞു. ആരോപണവിധേയനായ സിദ്ദീഖ് ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്വയം രാജി വച്ചതാണ്. ജനറൽ സെക്രട്ടറി രാജി വച്ചെങ്കിലും അമ്മ സ്ഥിരമായി അംഗങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളും മറ്റും തടസ്സമില്ലാതെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അനാഥരായെന്ന തോന്നൽ അംഗങ്ങൾക്ക് ഉണ്ടാകരുത്. സിദ്ദീഖ് വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായം ഇപ്പോൾ പറയുന്നില്ലെന്നും വരും ദിവസങ്ങളിൽ എക്സിക്യൂട്ടീവ് മീറ്റിങ് കൂടിയതിനു ശേഷം അമ്മ കൂടുതൽ കാര്യങ്ങൾ അറിയിക്കുമെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments