Saturday, October 5, 2024
HomeCity Newsതൃശ്ശൂർ: പരസ്യ കമ്പനിയിൽ നിന്ന് 1.38 കോടി രൂപ തട്ടിയ കേസ്; മാനേജർ കീഴടങ്ങി
spot_img

തൃശ്ശൂർ: പരസ്യ കമ്പനിയിൽ നിന്ന് 1.38 കോടി രൂപ തട്ടിയ കേസ്; മാനേജർ കീഴടങ്ങി

തൃശ്ശൂർ: പരസ്യ കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് 1.38 കോടി രൂപ തട്ടിയെടുത്ത കേസിൽ ഫിനാൻസ് മാനേജർ കീഴടങ്ങി. ആമ്പല്ലൂർ വട്ടണാത്ര തൊട്ടിപ്പറമ്പിൽ ടി.യു. വിഷ്ണുപ്രസാദ് (30) ആണു മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നു കോടതിയിൽ കീഴടങ്ങിയത്. വളപ്പില കമ്യൂണിക്കേഷൻസിൽ 2022 നവംബർ മുതൽ ഫിനാൻസ് മാനേജരായി ജോലി ചെയ്തിരുന്ന വിഷ്ണുപ്രസാദ് ഹെഡ് ഓഫിസിലെ അക്കൗണ്ട് ദുരുപയോഗിച്ചാണു പണം തട്ടിയെടുത്തത്. സ്ഥാപനത്തിന്റെ പേരിൽ ജിഎ സ്ടി, ഇൻകംടാക്സ്, ടിഡിഎസ് തുടങ്ങിയവ അടച്ചെന്നു വ്യാജരേഖ തയാറാക്കിയാണു വിഷ്ണുപ്രസാദ് തട്ടിപ്പു നടത്തിയത്. ഓൺലൈൻ ബാങ്കിങ്ങിലൂടെ പണം കൈമാറ്റം നടത്തി. ഓഡിറ്റിങ്ങിൽ തട്ടിപ്പുകൾ ഓരോന്നായി കണ്ടെത്തിയ തോടെ സ്ഥാപനം ഈസ്റ്റ് പൊലീസിനു പരാതി നൽകി.

തട്ടിയെടുത്ത തുകയുടെ വ്യാപ്തി കണക്കിലെടുത്തു ക്രൈം ബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചിരുന്നു.

പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.
ഇതോടെയാണു കീഴടങ്ങേണ്ടി വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments