പട്ടിക്കാട് ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് ആഡംബര ബസിൽ കൊണ്ടുവരുകയായിരുന്ന 155 ഗ്രാം എംഡിഎംഎ സഹിതം ആലപ്പുഴ കൃഷ്ണപുരം നെക്കനൽ ഷിബുവിനെ (30) പൊലീസ് പിടികൂടി. സിറ്റി ഡാൻ സാഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ ഡാൻസാഫ് അംഗങ്ങളും പീച്ചി പൊലീസും ചേർന്നാണു ഹൈവേ പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. കുതിരാനിൽ ബസ് തടഞ്ഞുനിർത്തി പ്രതിയെ കസ്‌റ്റഡിയിലെ ടുക്കുകയായിരുന്നു. അഞ്ചരലക്ഷം രൂപയോളം വിലയുള്ളതായാണ് അനുമാനം . എസ്എച്ച്ഒ പി. അജിത് കുമാർ, എസ്ഐ വി. എൻ. മുരളി, ഡാൻസാഫ് എസ്ഐ കെ.സി. ബൈജു തുടങ്ങിയവരാണു പ്രതിയെ പിടികൂടിയിരുന്നത്. ടിയ സംഘത്തിലുണ്ടായിരുന്നത്.