Thursday, September 19, 2024
HomeEntertainment'നുണക്കുഴി'യിൽ വീണു, ബേസിൽ ജോസഫ് ചിത്രത്തിന് വമ്പൻ കളക്ഷൻ
spot_img

‘നുണക്കുഴി’യിൽ വീണു, ബേസിൽ ജോസഫ് ചിത്രത്തിന് വമ്പൻ കളക്ഷൻ

തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണവും കളക്ഷനും സ്വന്തമാക്കി ജീത്തു ജോസഫ് ചിത്രം നുണക്കുഴി. റിലീസ് ചെയ്ത് നാലു ദിവസം കൊണ്ട് ആഗോളതലത്തിൽ 12 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് കെ ആർ കൃഷ്ണകുമാർ ആണ്. ആഗസ്റ്റ് 15ന് പുറത്തിറങ്ങിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 3.51 കോടിയാണ് കേരളത്തിൽ നിന്ന് നേടിയതെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനം 1.65 കോടിയാണ് നുണക്കുഴി കേരളത്തിൽ നിന്ന് നേടിയത്.

തീർത്തും ഒരു കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് സിദ്ദിഖ്, ബൈജു, മനോജ് കെ ജയൻ എന്നിവർ കാഴ്ചവച്ചിരിക്കുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരാണ് ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments