ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് തേക്കിന്‍ക്കാട് മൈതാനം വിദ്യാര്‍ഥി കോര്‍ണറില്‍ ഇന്ന് (ഓഗസ്റ്റ് 15) ഉന്നതവിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. രാവിലെ 8.30ന് പരേഡ് അണിച്ചേരും. 8.35ന് പരേഡ് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. ഒമ്പതിന് മുഖ്യാതിഥിയായ മന്ത്രി എത്തും. 9.2ന് പതാക ഉയര്‍ത്തും. 9.7ന് പരേഡ് പരിശോധിക്കും. 9.12ന് പരേഡ് മാര്‍ച്ച് പാസ്റ്റ്, സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
തുടര്‍ന്ന് ട്രോഫി വിതരണം നടത്തി ദേശീയഗാനത്തോടെ സ്വാതന്ത്ര്യ ദിനാഘോഷം സമാപിക്കും. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരക്കും. ഭരണസിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലും സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കും പരിപാടികള്‍ നടത്തുക.