Tuesday, September 17, 2024
HomeEntertainmentഎഡിഎച്ച്ഡി രോഗമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ
spot_img

എഡിഎച്ച്ഡി രോഗമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

തനിക്ക് എഡിഎച്ച്ഡി രോഗമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. എന്നാൽ തന്നെ സംബന്ധിച്ച് അത് ​ഗുണമായാണ് അനുഭവപ്പെട്ടതെന്നും ഷൈൻ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് നടന്‍ ഇക്കാര്യം പങ്കുവെച്ചത്.

‘എനിക്ക് എഡിഎച്ച്ഡി ഉണ്ട്. ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റണം എന്നുള്ളവരാകും എഡിഎച്ച്ഡി ഉള്ളവർ. അതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. എല്ലാവർക്കും അതിലൊരംശമുണ്ട്. ഡ്രസ് മാറുന്നതും പുറത്തേക്ക് പോകുന്നതുമൊക്കെ ആരെങ്കിലുമൊക്കെ കാണും എന്നുള്ളതുകൊണ്ടാണ്. ഈയവസ്ഥ ഉള്ളവരിൽ അതിന്റെ അളവ് കൂടുതലായിരിക്കും. എഡിഎച്ച്ഡി ഉള്ള ഒരാൾക്ക് എപ്പോഴും ആളുകൾ ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയായിരിക്കും. ഒരു കൂട്ടമാളുകൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടി പെർഫോം ചെയ്യുന്നവരുണ്ട്. ഇതെല്ലാം ഡിസോർഡർ ആയി പുറത്തുള്ളവർക്കേ തോന്നൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി ഏറ്റവും നല്ല ​ഗുണമാണ്. കറ നല്ലതാണ് എന്ന് പറയുന്നതുപോലെയാണ് ഇതും’ എന്നാണ് ഷൈൻ പറയുന്നത്.

നേരത്തേ നടൻ ഫഹദ് ഫാസിൽ തനിക്ക് എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്റ്റിവിറ്റി ഡിസോർഡർ സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. നാൽപത്തിയൊന്നാം വയസ്സിലാണ് സ്ഥിരീകരിച്ചതെന്നും താരം പറഞ്ഞിരുന്നു. കുട്ടികളിൽ നാഡീ വളർച്ച സംഭവിക്കുന്ന കാലഘട്ടത്തിൽ ഇവർക്ക് അനുഭവപ്പെടുന്ന മാനസിക വൈകല്യങ്ങളെയാണ് എഡിഎച്ച്‍ഡി അഥവാ അറ്റെൻഷൻ -ഡെഫിസിറ്/ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ എന്ന് പറയുന്നത്. മൂന്ന് വയസുമുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികളിലാണ് ഇത് സാധാരണ കാണപ്പെടാറുള്ളത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാൻ സാധിക്കാതെ വരുക, ഹൈപ്പറാക്ടീവാകുക, എടുത്തുചാട്ടം, പ്രതീഷിയ്ക്കും അപ്പുറത്തുള്ള പ്രതികരണം ഇവയെല്ലാം എഡിഎച്ച്‍ഡിയുടെ ലക്ഷണങ്ങളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments