തിരുവനന്തപുരം: വേതനവും റേഷൻ വ്യാപാരി ക്ഷേമനിധിയും പരിഷ്‌കരിക്കുക, കിറ്റ് വിതരണത്തിനുള്ള കമ്മിഷൻ കോടതി വിധി പ്രകാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെങ്കിൽ ഓണക്കാലത്ത് കടയടച്ച് അനിശ്ചിതകാല സമരം നടത്താൻ റേഷൻ വ്യാപാരി സംഘടനകൾ ഒരുങ്ങുന്നു.വ്യാപാരികളുടെ 4 സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമിതി ഈ ആവശ്യങ്ങൾ ഉന്നയിച്ച് 8, 9 തീയതികളിൽ സംസ്ഥാനവ്യാപകമായി കടകളടച്ച് സമരം ചെയ്‌തിരുന്നു.