കേരളത്തിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്രസർക്കാർ. രോഗ ബാധ അന്വേഷണം, സമ്പർക്കം കണ്ടെത്തൽ, സാങ്കേതിക കാര്യങ്ങൾ എന്നിവയിൽ സംഘം പിന്തുണ നൽകും. അടിയന്തര പൊതുജനാരോഗ്യ നടപടികളെടുക്കാൻ കേരളത്തിന് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ മരിച്ചിരുന്നു. പിന്നാലെ നിപ രോഗലക്ഷണങ്ങളോടെ ഒരാളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 68 വയസുകാരനെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ക്ക് നിപ രോഗബാധിതനായി മരിച്ച കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കമില്ലെന്നാണ് വിവരം. റാന്‍ഡം പരിശോധനയില്‍ ഇയാളെ രോഗലക്ഷണങ്ങളോടെ കണ്ടെത്തുകയായിരുന്നു.