Wednesday, October 30, 2024
HomeAnnouncementsതൃശ്ശൂരിൽ ധാരാളം ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം
spot_img

തൃശ്ശൂരിൽ ധാരാളം ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് താത്കാലിക നിയമനം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്ക് കീഴില്‍ ആറ് മാസം കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 8ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ പകല്‍ 11:30 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11 വരെ മാത്രമായിരിക്കും.

സര്‍ജറി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് കരാര്‍ നിയമനം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനറല്‍ സര്‍ജറി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്ക് കീഴില്‍ ആറ് മാസം കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 12:30 ന് അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11:00 വരെ മാത്രമായിരിക്കും

ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ഫിസിയാട്രിസ്റ്റ് കരാര്‍ നിയമനം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ഫിസിയാട്രിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്ക് കീഴില്‍ ആറ് മാസം കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 8ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ പകല്‍ 12:30 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11 വരെ മാത്രമായിരിക്കും.



ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് കരാര്‍ നിയമനം
: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ്് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്ക് കീഴില്‍ ആറ് മാസം കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 7ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുപ്രണ്ടിന്റെ കാര്യാലയത്തില്‍ പകല്‍ 11:30 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11:00 വരെ മാത്രമായിരിക്കും

സി-ആം ടെക്‌നീഷ്യന്‍ താത്കാലിക നിയമനം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസെപ് പദ്ധതിക്ക് കീഴില്‍ സി-ആം ടെക്‌നീഷ്യന്‍  തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ആറ് മാസം കാലയളവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്രീഡിഗ്രി/പ്ലസ് ടു/സയന്‍സ് വിഷയത്തോടു കൂടിയ തത്തുല്യ കോഴ്‌സ്, കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ നിന്നുളള  ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (രണ്ടു വര്‍ഷ കോഴ്‌സ്)/തത്തുല്യം, കേരള ഫാര്‍മസ്യൂട്ടിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 2024 ജനുവരി ഒന്നിന് 18-36 . താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 5 ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ പകല്‍ 11:30ന് നടക്കുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11 വരെ മാത്രമായിരിക്കും


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments