Sunday, September 8, 2024
HomeBREAKING NEWSഗായത്രി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
spot_img

ഗായത്രി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ആലത്തൂര്‍ പത്തനാപുരത്തെ താല്‍കാലിക നടപ്പാലം പൂര്‍ണമായും നിലം പൊത്തി. നേരത്തെ പാലത്തിന്റെ ഒരു വശം തകര്‍ന്ന് വീണിരുന്നു. പത്തനാപുരം സ്വദേശികള്‍ക്ക് ഗായത്രിപുഴ കടക്കാന്‍ ആകെയുണ്ടായിരുന്ന നടപ്പാലമാണ് തകര്‍ന്നത്. ഇതോടെ പ്രദേശത്തെ 1500 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. അട്ടപ്പാടിയില്‍ മരം വീണ് വീട് തകരുകയും ചെയ്തു. അട്ടപ്പാടി ചോലക്കാട് സ്വദേശിനി ലീലാമ്മയുടെ വീടാണ് തകര്‍ന്നത്.

കനത്ത മഴയെത്തുടർന്ന് ചീരക്കുഴി വിയറിൻ്റെ എല്ലാ ഷട്ടറുകളും മുഴുവനായും തുറന്നിരിക്കുന്ന സാഹചര്യത്തിൽ ഗായത്രിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. പുഴയിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ വിയർ പരിസരങ്ങളിലും പുഴയുടെ തീരങ്ങളിലും മീൻപിടുത്തം കർശനമായി നിരോധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments