തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവീലര്‍ സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. നെന്‍മാറ സ്വദേശി ലിബിന്‍ ആണ് രിച്ചത്. ഗോഡൗണിൽ വെൽഡിങ് തൊഴിലാളിയായിരുന്നു ലിബിൻ.വൈകിട്ട് ഏട്ടോടെയാണ് സംഭവം. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. തീപിടിത്തത്തില്‍ വലിയ നാശനഷ്ടമുണ്ടായതായാണ് അറിയുന്നത്. നാട്ടുകാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചു.
വടക്കാഞ്ചേരിയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് കൂടുതല്‍ യൂണിറ്റുകളെ എത്തിച്ച് തീ അണക്കുകയായിരുന്നു.