സ്വന്തമായി ജീവനമാര്‍ഗ്ഗം ഇല്ലാത്തതും 18 വയസ്സ് പൂര്‍ത്തിയായതുമായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സ്വയം പ്രാപ്തരാക്കുന്നതിന് സഹായിക്കുന്നതിനായി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന സാകല്യം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ താല്‍പര്യമുള്ള പ്രോജക്ട് സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ജൂലായ് 20 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെമ്പൂകാവ് മിനി സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2321702.