തൃശൂർ: ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ ഏഴ് സ്‌ഥാപനങ്ങൾക്ക് പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടിസ് നൽകി. തിരുവിലാമല പിക് ആൻഡ് മിക്, പാട്ടുരായ്ക്കൽ ഹോട്ടൽ ബ്രാഹ്മിൻ, പാട്ടുരായ്ക്കൽ ഹോട്ടൽ അന്നപൂർണ, ഇരിങ്ങാലക്കുട ഹാർട്ടോസ് കഫെ, ഒല്ലൂർ മേരി മാതാ ബേക്കറി, ഒല്ലൂർ സോഫ്റ്റി ഫുഡ്‌സ്, ചാലക്കുടി എസ്എസ് ബേക്ക്‌സ് ആൻഡ് സ്വീറ്റ്സ് .എന്നീ സ്‌ഥാപനങ്ങളാണ് പൂട്ടിയത്. 45 സ്‌ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.