ആലപ്പുഴ: കാറിൽ നീന്തൽക്കുളം ഒരുക്കി യാത്ര ചെയ്ത ബ്ലോഗർക്കെതിരെ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കു ശക്തമായ താക്കീതാകുന്ന തരത്തിൽ കർശന നടപടിയെടുക്കാൻ മന്ത്രി കെ.ബി.ഗണേഷ് കുമാറിൻ്റെ നിർദേശം. കലവൂർ സ്വദേശിയായ വ്ലോഗർ ടി.എസ്.സജുവിനെതിരെ(സഞ്ജു ടെക്കി- 28) സ്വീകരിച്ച നടപടി കൾ എൻഫോഴ്സ്മെന്റ് ആർ ടിഒ: ആർ.രമണൻ മന്ത്രിയെ കണ്ടു വിശദീകരിച്ചപ്പോഴാണ് ഈ നിർദേശം നൽകിയത്. നിയമങ്ങൾ ലംഘിച്ചു സജു തയാറാക്കിയ വിഡിയോകൾ വഴി യുട്യൂബിൽ നിന്നു നേടിയ വരുമാനം സാധ്യത തിരിച്ചുപിടിക്കാനുള്ള പരിശോധിക്കാനും മന്ത്രി നിർദേ ശിച്ചതായി വിവരമുണ്ട്. രണ്ടു ദിവസത്തിനകം നടപടിയുണ്ടാകു മെന്ന് ആർടിഒ അറിയിച്ചു.
സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പങ്കുവയ്ക്കപ്പെടാൻ, നിയമങ്ങൾ ലംഘിച്ച് അപകടകര മായ രീതിയിൽ വാഹനമോടിക്കു ന്ന എല്ലാവർക്കുമെതിരെ കർശന ശിക്ഷാ നടപടി ഉണ്ടാകുമെന്നു മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
സജുവിനെതിരെ യുട്യൂബ് അധി കൃതർക്ക് റിപ്പോർട്ട് ചെയ്യും. നിയമം ലംഘിച്ചുള്ള നടപടികൾ ചി ത്രീകരിച്ച് പ്രചരിപ്പിച്ച് വരുമാനമു ണ്ടാക്കിയാൽ തിരിച്ചെടുക്കാൻ ഐടി നിയമത്തിൽ വ്യവസ്ഥയു ണ്ട്. ഇയാൾ അങ്ങനെ എത്രമാ ത്രം വരുമാനമുണ്ടാക്കിയെന്നു പരിശോധിക്കും.
സജുവിനെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് ആർടിഒ കഴിഞ്ഞ ദിവസം ഹൈക്കോടതിക്കു സമർപ്പിച്ചിരുന്നു.
കേസിന്റെ കുറ്റപത്രം ആലപ്പുഴഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോട തിക്കും സമർപ്പിച്ചിട്ടുണ്ട്. സജുവി നെതിരെ മണ്ണഞ്ചേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കുന്നു.
മലപ്പുറം എടപ്പാളിലെ സ്ഥാപ നത്തിൽ ശിക്ഷാനടപടിയുടെ ഭാഗമായി ഗതാഗത ബോധവൽക്ക രണ ക്ലാസിൽ സജുവും സംഘ വും പങ്കെടുത്തിരുന്നു.
ആശുപ്രതിയിലെ സന്നദ്ധ സേവനം ഇന്നു തുടങ്ങും. ഇത്തരം നടപടികളൊന്നും പോരെന്നാണു മന്ത്രി ആർടിഒയോടു നിർദേശിച്ചത്.