Monday, October 7, 2024
HomeThrissur Newsനിഗൂഡതയുടെ സൗന്ദര്യവുമായി മണി
spot_img

നിഗൂഡതയുടെ സൗന്ദര്യവുമായി മണി

തൃശ്ശൂർ: കണ്ടതു മനോഹരം.കാണാത്തത് അതിമനോഹരം. മണികെ.വാരിയർ എന്ന താന്ത്രിക്ചിത്രകാരൻ തന്റെ സൃഷ്ടികളിൽ ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്,കാണാത്തതിന്റെ സൗന്ദര്യം. അപൂർണതയ്ക്കാണു പൂർണതയേക്കാൾ സൗന്ദര്യമെന്നു മണിയുടെ ചിത്രങ്ങൾ പറഞ്ഞുതരും. ഒരു ചിത്രത്തിലെ കാണാത്ത കാഴ്‌ചകൾ ആ ചിത്രം കാണുന്നവരുടെ മനസ്സുകൾ പൂരിപ്പിക്കും. അങ്ങനെ ഒരു ചിത്രത്തിന് അനേകം ആസ്വാദനങ്ങൾസാധ്യമാകുന്നു. മണി എന്ന കലാകാരന് അമൂർത്ത രൂപങ്ങളുടെ
സൗന്ദര്യം ബോധ്യപ്പെടുത്തിയതു താന്ത്രിക് ചിത്രങ്ങളാണ്.
നിഗൂഢതയോളം സൗന്ദര്യം മറ്റൊന്നിനുമില്ല എന്ന് അദ്ദേഹം തന്റെ
സൃഷ്ടികളിലൂടെ വരച്ചുകാട്ടുന്നു. അനന്തമായ വിശകലന സാധ്യതയും
നിഗൂഢതയ്ക്ക് ഉണ്ട്. അത്തരം നിഗൂഢതയാണു താന്ത്രിക്
ചിത്രങ്ങളുടെ ആകർഷണം.

ആധുനിക ചിത്രകലയും താന്ത്രിക്
ക്ഷേത്ര ഗണിത കലയും സമന്വയിപ്പിച്ചാണു മണി താന്ത്രിക് ചിത്രകലയ്ക്കു പുതുവഴികൾ രചിച്ചത്. അതിപുരാതന കാലം തൊട്ടേ നിലനിന്നിരുന്ന ചിത്രകലാ രീതിയാണു താന്ത്രിക് ചിത്രരചന. ചിത്രകാരൻ എന്ന നിലയിലും അല്ലാതെയും നടത്തിയ നിരന്തര യാത്രകളിലാണു മണി താന്ത്രിക് ചിത്രങ്ങളെ അടുത്തറിയാൻ ശ്രമിച്ചത്. ഒരു മുഹൂർത്തത്തിന്റെ അല്ലെങ്കിൽ വിഗ്രഹത്തിന്റെ, നിർമിതിയുടെ താന്ത്രിക് രൂപം വരച്ചെടുക്കുക എന്നതു ശ്രമകരമാണ്. അതിനാൽ താന്ത്രിക് ചിത്രങ്ങൾക്കു മൂല്യം കൂടുതലാണ്. 6 മാസമൊക്കെ എടുത്താണ് ഒരു ചിത്രം പൂർത്തിയാക്കുക. തൃശൂർ റൗണ്ടിൽ ഷൊർണൂർ റോഡിലെ തന്റെ അഡ്വർടൈസിങ് ഓഫിസ് ആണു മണിയുടെ ക്രിയേറ്റിവ് ഏരിയ. പകൽ ജോലി പൂർത്തിയാക്കി രാത്രിയാണു ചിത്രം വരയ്ക്കുക.

ആദ്യം വെള്ള പേപ്പറിൽ വരച്ചു നോക്കി പിന്നീടു കാൻവാസിലേക്കു പകർത്തും. താന്ത്രിക് ചിത്രങ്ങൾ ജ്യാമിതീയ അളവു പ്രകാരമാണു വരയ്ക്കുക. ചിലർ ആവശ്യപ്പെട്ട ചിത്രം താന്ത്രിക് രീതിയിൽ വരച്ചു കൊടുക്കാറുണ്ട്. അമ്പലങ്ങളിൽ പൂജിക്കുന്ന മേരു ചക്രം, ശിവ പാർവതി, ഭദ്രകാളി, ഗണപതി ചക്രം, കുണ്ഡലിനി ചക്രം, അനന്തശയനം എന്നീ ചിത്രങ്ങൾ താന്ത്രിക് രീതിയിൽ വരച്ചിട്ടുണ്ട്. താന്ത്രിക് ചിത്രങ്ങളെ വിശ്വാസത്തിന്റെ ഭാഗമായി കാണുന്നവരുണ്ട്. എന്നാൽ ജീവിതത്തിന്റെ ഏതു മുഹൂർത്തങ്ങളെയും താന്ത്രിക് രീതിയിൽ ചിത്രീകരിക്കാനാണു മണി ശ്രമിക്കുന്നത്. ഫൈൻ ആർട്‌സിൽ ബിരുദം നേടിയ ശേഷം മണി മുംബൈയിൽ അഡ്വർടൈസിങ് മേഖലയിൽ ജോലി ആരംഭിച്ചത്. പിന്നീടു 2002ൽ നാട്ടിൽ തിരിച്ചെത്തി സ്വന്തം ഓഫിസ് ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments