Tuesday, April 7, 2026
HomeThrissur Newsഗീതാ ഗോപിക്കെതിരെ ജാതീയ അധിക്ഷേപം നടത്തി; സി സി മുകുന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് പൊലീസ് കസ്റ്റഡിയിൽ
spot_img

ഗീതാ ഗോപിക്കെതിരെ ജാതീയ അധിക്ഷേപം നടത്തി; സി സി മുകുന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് പൊലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: നാട്ടികയിലെ ബിജെപി സ്ഥാനാർത്ഥി സി സി മുകുന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അസ്ഹര്‍ മജീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീതാ ഗോപിയ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ഇയാളു‌ടെ ഫോണിൽ നിന്ന് വാട്സ്ആപ്പ് സന്ദേശം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഗീതാ ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്‌സാപ്പിലൂടെ അയച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അസ്ഹർ മജീദിനെ അറസ്റ്റ് ചെയ്തത്. അസ്ഹർ മജീദ് ഗീതാ ഗോപിക്കെതിരെ പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയമായ അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്ന് വാട്‌സ്‌ആപ്പ് സന്ദേശം പൊലീസ് കണ്ടെടുത്തു. ഗീതാ ഗോപിക്കെതിരെ അസ്ഹർ മജീദ് പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയ അധിഷേപം ഉണ്ടെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

പട്ടികജാതി/ പട്ടിക വർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് ഉച്ചയോടെ ഇരിങ്ങാലക്കുടയിലെ റൂറൽ എസ്‌പി ഓഫീസിൽ തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിഷേപം നടക്കുന്നു എന്ന പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു അസ്ഹർ മജീദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് കൊടുങ്ങല്ലൂരെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. അസർ മജീദിന്റെ ഫോണിൽ നിന്ന് വാട്‌സാപ്പ് സന്ദേശം പൊലീസ് കണ്ടെത്തി. ചേർപ് സ്റ്റേഷനിൽ ജിഡി ചാർജ് അറിയാതെ മൊബൈൽ ഫോൺ കൊണ്ടുപോയ കേസിലും അസർ മജീദിനെ പ്രതിയാക്കിയിരുന്നു. ഈ കളവ് കേസിലും പ്രതി ചേർത്തിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കും. അസ്ഹർ മജീദിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷന് മുമ്പിൽ സി സി മുകുന്ദൻ പ്രതിഷേധം നടത്തുകയാണ്. അറസ്റ്റ് അന്യായമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments